കുട്ടികളുടെ സംരക്ഷണം വാർഡുകൾ തോറും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ വരുന്നു
text_fieldsതൊടുപുഴ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാർഡ്തലത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപവത്കരിക്കുന്നു. ജില്ല, പഞ്ചായത്ത് തലങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ തുടങ്ങിയിട്ടുണ്ടെങ്കിലും വേണ്ടത്ര സജീവമായി ഇടപെടൽ നടക്കാത്ത സാഹചര്യത്തിലാണ് വാർഡ് തലത്തിൽ തന്നെ കമ്മിറ്റികളുണ്ടാക്കി കുട്ടികളുടെ വിവരശേഖരണമടക്കം ലക്ഷ്യമിടുന്നത്. ഇത്തരം സംവിധാനങ്ങളിലൂടെ കുട്ടികളുടെ സംരക്ഷണമടക്കം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് ബാലാവകാശ കമീഷെൻറ നിഗമനം.
കുട്ടികളുടെ വിവരങ്ങൾ കൈയിലുണ്ടായാൽ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കഴിയും. തദ്ദേശവകുപ്പുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്ത് നടപടി ആരംഭിച്ചതാതി ബാലവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വാർഡ്തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ ക്യാമ്പുകൾ നൽകിവരുന്നു. ഇതുവരെ സംസ്ഥാനത്ത് ജില്ലകളിലെ ഓരോ പഞ്ചായത്തിലും പരിശീലനം നൽകി.
ഒാരോ മേഖലയിലും കമ്മിറ്റികൾ രൂപവത്കൃതമാകുന്നേതാടെ കുട്ടികളുടെ വിവിരശേഖരണം കൃത്യമായി നടത്താൻ കഴിയും. ഏതൊക്കെ കുട്ടികളുടെ രക്ഷിതാക്കൾ ജോലിക്കുപോകുന്നു. ഇവർ ജോലിക്ക് പോകുേമ്പാൾ ഒറ്റപ്പെട്ടാണോ കഴിയുന്നത്, കുട്ടികളുടെ സുരക്ഷ എന്നതടക്കം കാര്യങ്ങർ അറിയാൻ കഴിയും.
പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ഐ.സി.ഡി.എസ്, സ്കൂൾ അധ്യാപകർ, സാമൂഹിക പ്രവർത്തകർ, കുട്ടികളുടെ പ്രതിനിധികൾ, പൊലീസ് പ്രതിനിധി എന്നിവർ കമ്മിറ്റിയിൽ ഉണ്ടാകും. ഇതുകൂടാതെ തോട്ടം മേഖലയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരവും കാണാൻ പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും ജില്ല ജുവൈനൽ ജസ്റ്റിസ് കമ്മിറ്റിയിലും വിഷയം അവതരിപ്പിച്ച് പ്രശ്നത്തെ എങ്ങനെ നേരിടണമെന്ന് പഠിക്കും. ലയങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളും ചർച്ചചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തോട്ടം മേഖലയിലടക്കം കുട്ടികളുടെ സംരക്ഷണത്തിൽ വീഴ്ച സംഭവിക്കുന്നുവെന്നാണ് കമീഷെൻറ കണ്ടെത്തൽ. ഇത് പരിഹരിക്കുന്നതിന് നടപടികളും ആവിഷ്കരിക്കുന്നുമെന്ന് കമീഷൻ ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

