Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമി​ന്ന​ലി​ൽ...

മി​ന്ന​ലി​ൽ യു​വാ​വി​ന് പ​രി​ക്ക്; വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

text_fields
bookmark_border
മി​ന്ന​ലി​ൽ യു​വാ​വി​ന് പ​രി​ക്ക്; വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
cancel
camera_alt

ഇ​ടി​മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നീ​ഷ്

ചെ​റു​തോ​ണി: ഇ​ടി​മി​ന്ന​ലി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഉ​പ്പു​തോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നീ​ഷ് ത​ങ്ക​ച്ച​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക്​ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്ന അ​നീ​ഷി​ന് മി​ന്ന​ൽ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ സ്ലാ​ബ് പൊ​ട്ടി​ത്തെ​റി​ച്ച ചീ​ളു​ക​ൾ ദേ​ഹ​ത്ത് വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.

മേ​ൽ​ക്കൂ​ര​യി​ലെ ആ​സ്ബ​സ്​​റ്റോ​സ് ഷീ​റ്റ്​ പൊ​ട്ടി​ത്ത​ക​ർ​ന്നു. വ​യ​റി​ങ്ങും സ്വി​ച് ബോ​ർ​ഡും ന​ശി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​യി. ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ർ​ബു​ദ ബാ​ധി​ത​നാ​യ പി​താ​വും മാ​താ​വും ഭാ​ര്യ​യും ര​ണ്ട്​ കു​ട്ടി​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkilightning accident
News Summary - Youth injured by lightning; The house partially collapsed
Next Story