മരം കടപുഴകി വീട് തകർന്നു
text_fieldsമരം കടപുഴകി അമ്പലക്കുന്നിൽ അജയൻ രവിയുടെ വീട് തകർന്ന നിലയിൽ
ചെറുതോണി: ശക്തമായ മഴയിൽ മരം കടപുഴകി വീട് തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ മരം വീണ് നാശനഷ്ടമുണ്ടായത്. അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ വിശ്രമിക്കുകയായിരുന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആസ്ബസ്റ്റോസ് മേൽക്കൂര പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗം ഉപയോഗശൂന്യമായ നിലയിലാണ്.
വട്ടമേട് ആദിവാസി സെറ്റിൽമെന്റ് മേഖലയിലുൾപ്പെടെ നിരവധി വീടുകൾക്ക് ഭീഷണിയായി വലിയ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണ് നിൽക്കുന്നത്. വർഷങ്ങളായി അപകട ഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ല ഭരണകൂടത്തിനും ഉൾപ്പെടെ നിരവധി തവണ പരാതികൾ നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

