ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
text_fieldsഅസ്കർ മോൻ, മുഹമ്മദ്, അബ്ദുൽ റഫീഖ്
ചെറുതോണി: മൂന്നാറിന് സമീപം മീൻകെട്ട് സ്വദേശിനിയെ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവമ്പ്രം സ്വദേശികളായ ഏലായിൽ അസ്കർമോൻ (47), മേച്ചേരിൽ മുഹമ്മദ് (36), കക്കാമൂലക്കൽ അബ്ദുൽ റഫീക്ക് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ഡി.സി.ആർ.ബി കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്. എസ്.ഐ ടൈറ്റസ് മാത്യു, സി.പി.ഒമാരായ സന്ദീപ് ഷമീർ, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

