വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsചെറുതോണി: മുരിക്കാശ്ശേരിക്കുസമീപം മൂങ്ങാപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. മൂന്ന് ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. മുരിക്കാശ്ശേരി - തോപ്രാംകുടി റോഡിൽ മൂങ്ങാപ്പാറ സ്നേഹമന്ദിരത്തിന് സമീപമാണ് അപകടം. സംഭവത്തിൽ ബുള്ളറ്റ് ഓടിച്ചിരുന്ന ഉദയഗിരി തൈയിൽ ഷിജു വർഗീസ്, പൾസർ വാഹനത്തിൽ യാത്ര ചെയ്തിരുന്ന കള്ളിപ്പാറ സ്വദേശി പൊട്ടക്കൽ ആനന്ദ് പി. ബിജു, മാലികുത്ത് കല്ലിടുക്കിൽ അമൽ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷിജു വർഗീസ്, ആനന്ദ് പി. ബിജു എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

