കാർ മറിഞ്ഞ് ഒഴുക്കിൽപെട്ട യുവതി രക്ഷപ്പെട്ടു
text_fieldsചെറുതോണി: മരിയാപുരത്തിനുസമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടത്തില്‍പെട്ടത്. പുഴയിലേക്ക് വീണ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന് ഓടിച്ചിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുഴയുടെ അരികിൽ വീണ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ തോട്ടിലേക്ക് വീണ യുവതി ശക്തമായ വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെദൂരം ഒഴുകിയശേഷം കാട്ടുകമ്പില്‍ പിടിത്തം കിട്ടിയ ഇവര്‍ കരയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇവരെ മരിയാപുരം പി.എച്ച്.സിയിലും ഇടുക്കി മെഡിക്കല്‍ കോളജിലും എത്തിച്ച് ചികിത്സ നല്കി.

