Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഷി അഗസ്​റ്റി​െൻറ തട്ടകത്തിൽ ജോസ്​ വിഭാഗം നേതാവ്​ പാർട്ടിവിട്ടു

text_fields
bookmark_border
റോഷി അഗസ്​റ്റി​െൻറ തട്ടകത്തിൽ ജോസ്​ വിഭാഗം നേതാവ്​ പാർട്ടിവിട്ടു
cancel

ചെറുതോണി: വാഴത്തോപ്പ് മണ്ഡലത്തിൽ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിന് പ്രഹരം. ജോസ്​ വിഭാഗം യൂത്ത്ഫ്രണ്ട് ജില്ല സെക്രട്ടറിയും റോഷി അഗസ്​റ്റിൻ എം.എൽ.എയുടെ സന്തത സഹചാരിയുമായ റെനി മാണി തൈമറ്റത്തിലും പാർട്ടി മണ്ഡലം വൈസ്​ പ്രസിഡൻറ്​ ഷിജോ ഞവരക്കാട്ടും അടക്കം അമ്പതോളം പ്രവർത്തകർ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു.

പാർട്ടി വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പാർട്ടി വാഴത്തോപ്പ് മണ്ഡലം പ്രസിഡൻറ്​ ടോമി കൊച്ചുകുടി, ജില്ല സെക്രട്ടറി വിൻസെൻറ്​ വള്ളാടിയിൽ, സംസ്ഥാന സെക്രട്ടറി സി.വി. തോമസ്​ ചാലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story