ഒളിവിൽ കഴിഞ്ഞ പ്രതി അഞ്ചുവർഷത്തിനുേശഷം പിടിയിൽ
text_fieldsചെറുതോണി: സ്ത്രീധന പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അഞ്ചു വർഷത്തിനുശേഷം പിടിയിൽ. കീരിത്തോട് കുമരംകുന്നേൽ ഷാജി കുമാരനാണ് പിടിയിലായത്. കഞ്ഞിക്കുഴി പൊലീസ് സ്കാഡാണ് പ്രതിയെ കുന്നംകുളത്തുനിന്ന് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
2017ൽ സ്ത്രീധന പീഡനം ആരോപിച്ച് ഷാജിയുടെ ഭാര്യ കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പ്രതി ഒളിവിൽ പോയി. തുടർന്ന് ഇടുക്കി കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുക ആയിരുന്നു.
കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ സി.ബി. തോമസിെൻറ നിർദേശപ്രകാരം എസ്.ഐ റോയി മോെൻറ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാജു, രമണൻ, ജോബി, സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.