നിയമം ലംഘിച്ച വിദ്യാർഥികൾക്ക് 'പണി' കിട്ടി
text_fieldsവിദ്യാർഥികൾ സ്കൂട്ടറിൽ അപകടകരമായി നടത്തിയ യാത്ര
ചെറുതോണി: നിയമംലംഘിച്ച വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പ് പണികൊടുത്തു. ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർഥി അപകടകരമായി നടത്തിയ യാത്ര കഴിഞ്ഞയാഴ്ച ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പിടികൂടിയിരുന്നു.
ശിക്ഷയുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരോട് രണ്ടുദിവസം സാമൂഹിക സേവനം ചെയ്യാൻ നിർദേശിച്ചു. ഇതനുസരിച്ച് അഞ്ചുപേരും ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിലെത്തി. ഒരാളെ ലാബിലേക്കും മറ്റൊരാളെ ഒ.പിയിൽ സഹായിക്കാനും വിട്ടു. ബാക്കി മൂന്നുപേരെയും ഓരോ സെക്ഷനിലേക്കും വിട്ടു.
മുരിക്കാശ്ശേരിയിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥികളാണ് ആശുപത്രിയിലെത്തി സാമൂഹിക സേവനം നടത്തിയത്. ഇന്നും തുടരും.

