Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightനാലു കോടിയോളം...

നാലു കോടിയോളം രൂപയുമായി പൊലീസുകാരൻ മുങ്ങി

text_fields
bookmark_border
നാലു കോടിയോളം രൂപയുമായി പൊലീസുകാരൻ മുങ്ങി
cancel

ചെ​റു​തോ​ണി: പ​ല​രി​ൽ​നി​ന്നാ​യി നാ​ലു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത്​ പൊ​ലീ​സു​കാ​ര​ൻ മു​ങ്ങി. ത​ട്ടി​പ്പ്​ ന​ട​ത്തി ഒ​ളി​വി​ൽ പോ​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​മീ​ർ ഷാ​ക്കെ​തി​രെ (43) ഇ​ടു​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ത​ട്ടി​പ്പി​നി​ര​യാ​യ എ.​ആ​ർ ക്യാ​മ്പി​ലെ കൊ​ല്ലം സ്വ​ദേ​ശി​യാ​യ പൊ​ലീ​സു​കാ​ര​െൻറ പ​രാ​തി​യ​നു​സ​രി​ച്ചാ​ണ് 420 വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. അ​ഞ്ച്​ ല​ക്ഷം രൂ​പ വാ​യ്പ​യാ​യി വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം.

ര​ണ്ടു വ​ർ​ഷം മു​മ്പ്​ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​െൻറ പേ​രി​ൽ പ​ല​രി​ൽ​നി​ന്നാ​യി പ​ണം വാ​ങ്ങി​യ ഇ​യാ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​ധി​യെ​ടു​ത്തു ഒ​ളി​വി​ൽ​പോ​യി. തി​രി​കെ വ​രാ​താ​യ​തോ​ടെ ആ​ദ്യം സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ കൂ​ടു​ത​ലും എ.​ആ​ർ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​രാ​ണ്. നാ​ണ​ക്കേ​ടു മൂ​ലം ഇ​വ​ർ വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. തു​ട​ക്ക​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും മു​ട​ങ്ങാ​തെ പ​ലി​ശ കൊ​ടു​ത്തി​രു​ന്നു.

ഉ​യ​ർ​ന്ന പ​ലി​ശ കി​ട്ടു​മെ​ന്നാ​യ​പ്പോ​ൾ പ​ല​രും വാ​യ്പ ന​ൽ​കാ​ൻ മ​ടി​ച്ചി​ല്ല. ഇ​ത്ത​ര​ത്തി​ൽ നാ​ലു കോ​ടി​യോ​ളം രൂ​പ പ​ല​ർ​ക്കാ​യി കൊ​ടു​ക്കാ​നു​െ​ണ്ട​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ര​ണ്ടു മു​ത​ൽ 10 ല​ക്ഷം​വ​രെ ന​ഷ്​​ട​മാ​യ പൊ​ലീ​സു​കാ​രു​ണ്ട്. പൊ​ലീ​സു​കാ​ർ പ​ണ​മി​ട​പാ​ട്​ ന​ട​ത്തു​ന്ന​തി​ന്​ വി​ല​ക്കു​ള്ള​തി​നാ​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ൻ ഇ​വ​രി​ൽ പ​ല​രും ത​യാ​റാ​യി​ല്ല. വി​ശ്വാ​സ വ​ഞ്ച​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഇ​യാ​ളെ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudPolice manextorted money
News Summary - police man extorted four crore rupees and escaped
Next Story