പോക്സോ കേസ്: ഒളിവിലിരുന്ന യുവാവ് പിടിയിൽ
text_fieldsഅജിത്
ചെറുതോണി: പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവിനെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ദൈവംമേട് ഇട്ടിക്കൽ അജിത് പീതാംബരനാണ് (24) പിടിയിലായത്.
ഇയാൾ നിരവധി തട്ടിപ്പ് കേസിലും പ്രതിയാണ്. പത്തനംതിട്ട, പുളിക്കീഴ്, പന്തളം, എറണാകുളം, കമ്പംമേട്, കട്ടപ്പന, തമിഴ്നാട് തേനി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഇടുക്കി പോക്സോ കോടതിയിൽ വിചാരണക്കായി ഹാജരാകാതെ മുങ്ങിയ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ എറണാകുളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മുരിക്കാശ്ശേരി എസ്.എച്ച്.ഒ റോയ്, എസ്.സി.പി.ഒമാരായ കെ.ആർ. അനീഷ്, മാത്യു തോമസ്, സി.പി.ഒ ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

