Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightകുരുമുളക്​ മോഷണം:...

കുരുമുളക്​ മോഷണം: ഉടമയുടെ സഹോദരൻ അറസ്റ്റിൽ

text_fields
bookmark_border
കുരുമുളക്​ മോഷണം: ഉടമയുടെ സഹോദരൻ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ അനിൽകുമാർ

ചെറുതോണി: വീട്ടുകാർ തീർഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ സഹോദരനെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. രാജമുടി പതിനേഴ് കമ്പനി മണലേൽ അനിൽ കുമാറാണ്(57) അറസ്റ്റിലായത്.

ഇയാൾ വീട്ടുടമയുടെ ഇളയ സഹോദരനാണ്. അയൽപക്കത്താണ് ഇയാളും താമസം. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. ഇയാൾ ഒറ്റക്കാണ് താമസം. ഭാര്യ വിദേശത്താണ്. മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

രാജമുടി മണലേൽ വിശ്വനാഥന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി, എസ്.ഐ സാബു തോമസ്, എസ്.സി.പിഒമാരായ അഷറഫ് കാസിം, ഇ.കെ. അഷറഫ്, സി.പി.ഒ ജയേഷ് ഗോപി എന്നിവർ ചേർന്നാണ് കേസന്വേഷിച്ചത്.

Show Full Article
TAGS:Pepper thefttheftidukki
News Summary - Pepper theft: The owner's brother arrested
Next Story