വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് പാൽക്കുളം മേട്
text_fieldsപാൽക്കുളംമേട് വിനോദ സഞ്ചാര കേന്ദ്രം മന്ത്രി റോഷി
അഗസ്റ്റിൻ തുറന്നു കൊടുക്കുന്നു
ചെറുതോണി: നീണ്ട നാളത്തെ കാത്തിരുപ്പിനു ശേഷം ഇടുക്കി പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തു. പാൽക്കുളം മേടിൻ്റെ അടിവാരത്ത് സംഘടിപ്പിച്ച യോഗത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിനാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പാൽക്കുളം മേട് വിനോദ സഞ്ചാര കേന്ദ്രം തുറന്നു കൊടുത്തത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ സൗന്ദര്യ ഭൂമി ഏറെക്കാലമായി സന്ദർശകരെ പ്രവേശിപ്പിക്കാതിരുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. സർക്കാർതലത്തിൽ നടന്ന നിരവധി ചർച്ചകൾക്ക് ശേഷമാണ് വനംവകുപ്പിന്റെ കൈവശമുള്ള പാൽക്കുളംമേട് തുറന്നു കൊടുക്കുവാൻ തീരുമാനമായത്. ജനങ്ങളുടെ കൂട്ടായപ്രവർത്തനങ്ങളുടെ ഫലമാണ് പാൽക്കുളംമേട് തുറന്നുകൊടുക്കാനായതെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി. സി. എഫ് ടി.കെ.വിനോദ് കുമാർ, വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, അനിൽ കൂവ പ്ലാക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി അതുല്യ വി.കുമാർ, റെയിഞ്ച് ഓഫിസർ ഹരിലാൽ, ഫാ: ആൻറണി പാലാ പുളിക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സിബി ആറക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

