Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഅടിസ്ഥാന സൗകര്യമില്ല;...

അടിസ്ഥാന സൗകര്യമില്ല; പ്രതിഷേധവുമായി മെഡിക്കല്‍ കോളജ്​ വിദ്യാർഥികൾ

text_fields
bookmark_border
protest
cancel
camera_alt

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്നി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ന​ട​ത്തി​യ സ​മ​രം 

ചെ​റു​തോ​ണി: വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കു​ക, കാ​മ്പ​സി​നു​ള്ളി​ലെ റോ​ഡ് ന​ന്നാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക, ലാ​ബി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ പ്രി​ന്‍സി​പ്പ​ൽ ഓ​ഫി​സി​നു മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി.

നി​ല​വി​ല്‍ 200 വി​ദ്യാ​ർ​ഥി​ക​ള്‍ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. പു​തി​യ​താ​യി 60 ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​ക​ള്‍കൂ​ടി വ​ന്ന​തോ​ടെ വീ​ണ്ടും സൗ​ക​ര്യം കു​റ​ഞ്ഞു. നി​ല​വി​ല്‍ ആ​ണ്‍കു​ട്ടി​ക​ള്‍ക്ക് വേ​ണ്ടി നി​ർ​മി​ച്ച ഹോ​സ്റ്റ​ലി​ലാ​ണ് പെ​ണ്‍കു​ട്ടി​ക​ള്‍ താ​മ​സി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ ഹോ​സ്റ്റ​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് ഏ​റ്റി​രു​ന്നെ​ങ്കി​ലും ഒ​രു വ​ര്‍ഷം ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ര്‍ത്തി​യാ​യി​ല്ല. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല.

നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. 11.30ന് ​പ്രി​ന്‍സി​പ്പ​ലും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും നി​ര്‍മാ​ണ ഏ​ജ​ന്‍സി​യാ​യ കി​റ്റ്കോ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ലാ​ബി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും മെ​ഡി​ക്ക​ല്‍കോ​ള​ജ് ഉ​ദ്യോ​ഗ​സ്ഥ​രും കി​റ്റ്കോ ഭാ​ര​വാ​ഹി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​മെ​ന്നും ച​ര്‍ച്ച​യി​ല്‍ തീ​രു​മാ​നി​ച്ച​ത​നു​സ​രി​ച്ചാ​ണ് സ​മ​രം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​ത്. പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InfrastructureIdukki NewsMedical College
News Summary - No infrastructure- Medical college students with protest
Next Story