Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമിനി ഫുഡ്...

മിനി ഫുഡ് പാര്‍ക്ക്;സ്ഥലപരിശോധന പൂര്‍ത്തിയാക്കി

text_fields
bookmark_border
food park
cancel
camera_alt

ഫു​ഡ് പാ​ര്‍ക്കി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

ചെ​റു​തോ​ണി: ജി​ല്ല ആ​സ്ഥാ​ന​ത്ത് പു​തി​യ​താ​യി അ​നു​വ​ദി​ച്ച മി​നി ഫു​ഡ് പാ​ര്‍ക്കി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ടു​ക്കി ആ​ലി​ന്‍ചു​വ​ട് ഭാ​ഗ​ത്ത് ഡി.​ടി.​പി.​സി വി​ട്ടു​ന​ല്‍കു​ന്ന പ​ത്ത് ഏ​ക്ക​റാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഇ​വി​ടേ​ക്ക്​ റെ​യി​ല്‍വെ സ്റ്റേ​ഷ​നി​ല്‍നി​ന്നു​ള്ള ദൂ​രം, ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്റെ സ്ഥി​തി, ജ​ല ല​ഭ്യ​ത, എ​ല്‍.​ടി ലൈ​ന്‍ വ​ലി​ക്കാ​നു​ള്ള ദൂ​രം, മ​ണ്ണി​ന്റെ ഘ​ട​ന തു​ട​ങ്ങി​യ​വ സം​ഘം വി​ല​യി​രു​ത്തി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി യോ​ഗം ചേ​രു​ക​യും ചെ​യ്തു. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ഹൈ​ല്‍ മു​ഹ​മ്മ​ദ് ചെ​യ​ര്‍മാ​നും കി​ന്‍ഫ്ര ടെ​ക്നി​ക്ക​ല്‍ മാ​നേ​ജ​ര്‍ അ​നി​ല്‍കു​മാ​ര്‍ ക​ണ്‍വീ​ന​റും കെ.​എ​സ്.​ഐ.​ഡി.​സി ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ജ​സി​ല്‍ ഉ​മ്മ​ര്‍ അം​ഗ​വു​മാ​യ സം​ഘ​മാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്. സ്ഥ​ല പ​രി​ശോ​ധ​ന​യി​ൽ ഇ​ടു​ക്കി ഭൂ​രേ​ഖ ത​ഹ​സി​ല്‍ദാ​ര്‍ മി​നി ജോ​ണ്‍, മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഈ ​മാ​സം ഏ​ഴി​നാ​ണ്​ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്. പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​കു​ന്ന​തോ​ടെ 500 പേ​ര്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കും. വി​വി​ധ യൂ​നി​റ്റു​ക​ള്‍ക്ക് പ്ര​വ​ര്‍ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് പാ​ര്‍ക്കി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല വ്യ​വ​സാ​യ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ക. സ്ഥ​ല​ത്തി​ന്റെ കോ​ണ്ടൂ​ര്‍ സ​ര്‍വേ ന​ട​പ്പാ​ക്കി അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ കി​ന്‍ഫ്ര മു​ഖേ​ന പൂ​ര്‍ത്തി​യാ​ക്കി ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionIdukki Mini Food Park
News Summary - Mini Food Park; Site inspection completed
Next Story