Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsbookmark_border
ഷാജി
ചെറുതോണി (ഇടുക്കി): കീരിത്തോട് സ്വദേശിനി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കീരിത്തോട് എഴാം കൂപ്പ് അറപ്പുരക്കൽ ഷാജിയാണ് (50) അറസ്റ്റിലായത്. 2018ൽ കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതി ഷാജി ചേലച്ചുവട്ടിൽ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് കഞ്ഞിക്കുഴി ഇൻസ്പെക്ടർ സി.ബി. തോമസിെൻറ നിർദേശപ്രകാരം സ്ക്വാഡ് എസ്.ഐ ടി.സി. റോയിമോെൻറ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്. ഇടുക്കി കോടതി റിമാൻഡ് ചെയ്തു.
Next Story

