Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജീവനക്കാരിയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ചെറുതോണി: സർക്കാറിന്‍റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വാഴത്തോപ്പ് ഗ്രൗണ്ടിലേക്ക് വന്ന ജില്ല പ്ലാനിങ് ഓഫിസിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപിച്ച മനോഹരൻ (52) എന്നയാളെ ചെറുതോണി പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ല പ്ലാനിങ് ഓഫിസ് ജീവനക്കാരി തങ്കമണി സ്വദേശി പന്തലാനിൽ ഷോളിയാണ് (51) മനോഹരന്‍റെ ആക്രമണത്തിൽ ഇടതു കാലിന്റെ അസ്ഥിപൊട്ടി ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചക്ക് സഹ പ്രവർത്തകയോടൊപ്പം ഇരുചക്ര വാഹനത്തിലെത്തിയ ഷോളിയെ ചെറുതോണിയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. 15ഓളം കേസിൽ പ്രതിയായ മനോഹരനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

