Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightജ്യേ​ഷ്ഠ...

ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 1.15 കോ​ടി രൂ​പ തട്ടിയെന്ന പരാതിയിൽ അനുജൻ അറസ്റ്റിൽ

text_fields
bookmark_border
ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 1.15 കോ​ടി രൂ​പ തട്ടിയെന്ന പരാതിയിൽ അനുജൻ അറസ്റ്റിൽ
cancel

ചെ​റു​തോ​ണി: വ​സ്തു വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നി​ൽ​നി​ന്ന് 1.15 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ക​ല്ലി​ങ്ക​ൽ ബി​നു പോ​ൾ ആ​ണ്(52) ജ്യേ​ഷ്ഠ​ൻ ബി​ജു പോ​ളി​ന്‍റെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​ജു പോ​ളി​ന് മൂ​ന്നേ​ക്ക​ർ വാ​ങ്ങി ന​ൽ​ക​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ബി​നു പോ​ൾ 1.15 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ര​ണ്ട്​ വ്യ​ക്തി​ക​ളി​ൽ​നി​ന്നാ​യി സ്ഥ​ലം ഇ​യാ​ൾ ക​ച്ച​വ​ടം ചെ​യ്യു​ക​യും 59 ല​ക്ഷം വി​ല നി​ശ്ച​യി​ച്ച് ഉ​ട​മ​ക​ളു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ബി​ജു പോ​ളി​ന് കൊ​ടു​ക്കാ​ൻ വ​സ്തു വി​ല 1.15 കോ​ടി​യാ​ണെ​ന്ന് കാ​ണി​ച്ച് മ​റ്റൊ​രു ക​രാ​ർ കൂ​ടി ഇ​യാ​ൾ സൃ​ഷ്ടി​ച്ചു. ഇ​തു​പ്ര​കാ​രം 82 ല​ക്ഷം രൂ​പ ഇ​വ​രു​ടെ മാ​താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു. ബാ​ക്കി 33 ല​ക്ഷം പി​ന്നീ​ട് കൈ​പ്പ​റ്റു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ബി​ജു പോ​ൾ നാ​ട്ടി​ലെ​ത്തു​ക​യും സ്ഥ​ലം കാ​ണു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഭൂ​മി​ക്ക് പ​ട്ട​യം ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന്​ ബോ​ധ്യ​മാ​യി. ബി​ജു പോ​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കോ​ത​മം​ഗ​ല​ത്തി​ന് സ​മീ​പ​മു​ണ്ടെ​ന്ന​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി സി.​ഐ. സാം ​ജോ​സ്, എ​സ്.​ഐ. അ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheatingcheruthonimoney fruadArrested
Next Story