അന്തർ സംസ്ഥാന കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsചെറുതോണി: അന്തർ സംസ്ഥാന കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുരിക്കാശ്ശേരി വെള്ളൂക്കുന്നേൽ ലിയോ ജോർജിനെയാണ് (50) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജില്ലയിലും ഇതര ജില്ലകളിലും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലുമായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.
കേരളത്തിനകത്തും പുറത്തുമായി കള്ളനോട്ട്, മോഷണം, അടിപിടി, തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം കലക്ടറുടെ ഉത്തരവിൻ പ്രകാരമാണ് ലിയോയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത്. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിയ്യൂർ ജയിലിലേക്കു കൊണ്ടുപോയി. മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി, എ.എസ്.ഐ ജോർജ്കുട്ടി, എസ്.സി.പി.ഒമാരായ അഷറഫ്, ജോബിൻ, രതീഷ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ലിയോ ജോർജിനെ വീട്ടിൽനിന്ന് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

