Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഇടുക്കി മെഡിക്കൽ...

ഇടുക്കി മെഡിക്കൽ കോളജ്​: പഠിക്കാൻ ഹാളില്ല; മുറ്റത്തിരുന്ന്​ പ്രതിഷേധിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
protest
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജ് മു​റ്റ​ത്തെ പ്ര​തി​ഷേ​ധ ക്ലാ​സ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രു​ന്നു പ​ഠി​ക്കാ​ൻ ല​ക്ചർ ഹാ​ൾ ഇ​ല്ലാ​ത്ത​തി​ൽ മു​റ്റ​ത്ത് വെ​റും​ത​റ​യി​ലി​രു​ന്ന്​ കു​ട്ടി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​ർ​ക്ക്​​മു​റ്റ​ത്തു​വ​ന്നു ക്ലാ​സെ​ടു​ത്തു അ​ധ്യാ​പ​ക​രും പി​ന്തു​ണ​ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 200 കു​ട്ടി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്. കോ​ള​ജി​ന്​ പു​തി​യ​താ​യി ആ​രം​ഭി​ച്ച നേ​ഴ്സി​ങ്​ കോ​ള​ജി​ലെ 60 വി​ദ്യാ​ർ​ഥി​ക​ളും പ​ഠി​ക്കു​ന്നു​ണ്ട്. നൂ​റ്​ കു​ട്ടി​ക​ൾ​ക്ക് ക​ഷ്ടി​ച്ച് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ല​ക്ച​റ​ൽ ഹാ​ൾ​മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഒ​രു പ​രീ​ക്ഷ​യോ പ​രി​പാ​ടി​യോ വ​ന്നാ​ൽ ഇ​രു​ന്നു പ​ഠി​ക്കാ​ൻ ഒ​രു ഹാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

ന​ഴ്സി​ങ് കോ​ള​ജി​ലെ കു​ട്ടി​ക​ൾ​ക്ക്​ ഇ​പ്പോ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ക്ച​ർ ഹാ​ളി​ലാ​ണ് ഈ ​പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ഹോ​സ്പി​റ്റ​ൽ ബ്ലോ​ക്കി​ൽ പു​തി​യ ഹാ​ളി​ന്‍റെ നി​ർ​മാ​ണം 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsFacilityMedical CollegeProtest
News Summary - Idukki Medical College- No hall to study- Students sit in the yard and protest
Next Story