വന്യജീവികളെ വേട്ടയാടി വിൽപന; യുവാവ് അറസ്റ്റിൽ
text_fieldsതങ്കച്ചൻ
െചറുതോണി: വന്യജീവികളെ വേട്ടയാടി വിൽപന നടത്തിവന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മണിയാറൻകുടി ഈട്ടിച്ചുവട്ടിൽ തങ്കച്ചനാണ് (46) പിടിയിലായത്. ചെറുതോണി നഗരംപാറ േറഞ്ചിൽെപട്ട വനമേഖലയിൽ നായാട്ടുസംഘം പ്രവർത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് വട്ടമേട് ഭാഗത്തുനിന്നാണ് നാടൻതോക്കും തിരകളും വേട്ടയാടാനുപയോഗിക്കുന്ന സാധനസാമഗ്രികളുമായി തങ്കച്ചനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നായാട്ടുസംഘത്തിൽ കൂടുതൽ പേർ ഉെണ്ടന്നാണ് വിവരം. വാഴത്തോപ്പ് ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫിസർ ജോജി എം. ജേക്കബിെൻറ നേതൃത്വത്തിെല വനപാലകസംഘമാണ് അന്വേഷണം നടത്തുന്നത്.

