വ്യാജമദ്യ ലോബിയുടെ ആക്രമണത്തിൽ എക്സൈസ് ജീവനക്കാരന് പരിക്ക്
text_fieldsആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുനിൽ
ചെറുതോണി: വ്യാജമദ്യ ലോബിയുടെ ആക്രമണത്തിൽ എക്സൈസ് ജീവനക്കാരന് ഗുരുതര പരിക്ക്. ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ടി.എസ്. സുനിലിനാണ് പരിക്കേറ്റത്.
ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിനെ വിദഗ്ധ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ണപ്പുറം ബ്ലാത്തിക്കവലക്ക് സമീപം മുൻ അബ്കാരി കേസിലെ പ്രതികളായ ഒരുസംഘം ആളുകൾ ചേർന്ന് സുനിലിനെ മർദിക്കുകയായിരുന്നു.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ ബ്ലാത്തിക്കവലയിൽനിന്ന് അബ്കാരി കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ വൈരാഗ്യമുള്ള ഒരുസംഘം ആളുകളാണ് അക്രമത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.

