Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightതെരഞ്ഞെടുപ്പ്​ തോൽവി;...

തെരഞ്ഞെടുപ്പ്​ തോൽവി; കഞ്ഞിക്കുഴിയിൽ നാലു പേർക്കെതിരെ സി.പി.എം അച്ചടക്ക നടപടി

text_fields
bookmark_border
cpm
cancel

ചെ​റു​തോ​ണി: ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ തോ​ൽ​വി​യെ തു​ട​ർ​ന്ന്​ സി.​പി.​എം ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി.

മു​തി​ർ​ന്ന ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി. ​നാ​രാ​യ​ണ​ൻ നാ​യ​ർ, ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷാ​ജി വാ​ഴ​ക്കാ​ല, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി​ൽ​സ​ൺ ജോ​ഷ്വ എ​ന്നി​വ​രെ ബ്രാ​ഞ്ച്​ ക​മ്മി​റ്റി​യി​ലേ​ക്ക്​ ത​രം​താ​ഴ്ത്തി.

ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി.​എ. ന​വാ​സി​നെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റ്​ മാ​സ​ത്തേ​ക്ക്​ പു​റ​ത്താ​ക്കി. ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ഡി.​വൈ.​എ​ഫ്.​ഐ ഇ​ടു​ക്കി ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ എ​ബി​ൻ ജോ​സ​ഫി​ന്​ ന​ൽ​കി.

വി​ജ​യ​സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും പ​ഞ്ചാ​യ​ത്തി​െൻറ ഭ​ര​ണം കൈ​വി​ട്ടു​പോ​കാ​ൻ കാ​ര​ണം ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളാ​െ​ണ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election defeatKanjikuzhi CPM
News Summary - Election defeat; CPM disciplinary action against four persons in Kanjikuzhi
Next Story