Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമന്ത്രവാദ...

മന്ത്രവാദ കേന്ദ്രത്തിനെതിരെ സി.പി.എം പ്രതിഷേധം; ബലിത്തറകൾ തകർത്തു

text_fields
bookmark_border
witchcraft in idukki, cpm protest
cancel

ചെ​റു​തോ​ണി: ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ മ​ന്ത്ര​വാ​ദ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. പൊ​ലീ​സ് താ​ക്കീ​ത് ചെ​യ്തി​ട്ടും മൃ​ഗ​ബ​ലി തു​ട​രു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്ര​വാ​ദ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തെ ബ​ലി​ത്ത​റ​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ യൂ​ദാ​ഗി​രി സ്വ​ദേ​ശി പ​റ​ത്താ​ന​ത്ത്​ റോ​ബി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷ​വും റോ​ബി​ൻ മൃ​ഗ​ബ​ലി ന​ട​ത്തി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

പ്ര​ക​ട​ന​മാ​യി എ​ത്തി​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് റോ​ബി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് മൃ​ഗ​ബ​ലി​ക്കാ​യി നി​ർ​മി​ച്ച ബ​ലി​ത്ത​റ​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു.

പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും റോ​ബി​ൻ മ​ന്ത്ര​വാ​ദം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി.​പി.​എം കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പ​രാ​തി ഉ​ന്ന​യി​ച്ച​വ​രെ റോ​ബി​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:witchcraft
News Summary - CPM protest against witchcraft centre
Next Story