Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഇ​ടു​ക്കി മെഡിക്കൽ...

ഇ​ടു​ക്കി മെഡിക്കൽ കോളജ് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു

text_fields
bookmark_border
road
cancel
camera_alt

നി​ർ​മാ​ണം നി​ല​ച്ച ഇടുക്കി മെഡിക്കൽ കോളജ് റോഡ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ന്ന ജോ​ലി​യാ​ണ് ജൂ​ൺ പ​കു​തി​യോ​ടെ നി​ർ​മാ​ണം നി​ല​ച്ച​ത്.

ജി​ല്ല ആ​സ്ഥാ​ന​ത്തി​നും ചെ​റു​തോ​ണി​ക്കും ഏ​റെ പ്ര​യോ​ജ​ന​മു​ള്ള റോ​ഡാ​ണി​ത്. ചെ​റു​തോ​ണി മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ച്ചാ​ൽ ചെ​റു​തോ​ണി​യി​ൽ വ​ർ​ധി​ച്ചു​ വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കും പാ​ർ​ക്കി​ങ്​ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. ജൂ​ൺ 14നാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടു​മാ​സ​ത്തി​നു ശേ​ഷം നി​ല​ച്ചു. പാ​റ പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ർ​മാ​ണ​ത്തി​ന് ത​ട​സ്സ​മാ​യ​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നോ​ട് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പാ​റ പൊ​ട്ടി​ക്കാ​ൻ ത​ട​സ്സം വ​ന്നു. ഇ​തോ​ടെ പാ​റ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ധ​ന​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ല്ല. പാ​റ മു​റി​ച്ചു​മാ​റ്റാ​ൻ കൂ​ടു​ത​ൽ തു​ക ചെ​ല​വാ​കും എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

ചെ​റു​തോ​ണി മു​ത​ൽ പെ​ട്രോ​ൾ പ​മ്പ് വ​രെ മ​ണ്ണെ​ടു​ത്ത് മാ​റ്റി​യ​ശേ​ഷം പാ​റ പൊ​ട്ടി​ക്കു​ക​യും പൊ​ട്ടി​ക്കു​ന്ന പാ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡി.​ആ​ർ നി​ർ​മി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്തി ചെ​റു​തോ​ണി പ​മ്പ് മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള പാ​ത​ക്ക്​ മൂ​ന്നു മീ​റ്റ​ർ വീ​തി വ​ർ​ധി​പ്പി​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionIdukki Medical CollegeIdukki NewsRoad
News Summary - Construction of Idukki Medical College Road stopped midway
Next Story