Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightജ്യേഷ്ഠൻ എൽ.ഡി.എഫ്...

ജ്യേഷ്ഠൻ എൽ.ഡി.എഫ് സ്ഥാനാർഥി, അനിയൻ യു.ഡി.എഫ് സ്ഥാനാർഥി; തട്ടേക്കണ്ണിയിൽ മത്സരം വേറെ ലെവൽ

text_fields
bookmark_border
ജ്യേഷ്ഠൻ എൽ.ഡി.എഫ് സ്ഥാനാർഥി, അനിയൻ യു.ഡി.എഫ് സ്ഥാനാർഥി; തട്ടേക്കണ്ണിയിൽ മത്സരം വേറെ ലെവൽ
cancel
camera_alt

ആഞ്ഞിലിക്കുഴി ജോർജ് ,ആഞ്ഞിലിക്കുഴി റോമി

ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡായ തട്ടേക്കണ്ണിയിൽ ഇത്തവണ സഹോദരന്മാർ തമ്മിൽ മത്സരിക്കുന്നു. ചേട്ടൻ ആഞ്ഞിലിക്കുഴി റോമി ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അനിയൻ ആഞ്ഞിലിക്കുഴി ജോർജ് യു.ഡി.എഫ്സ്ഥാനാർഥിയാണ്​. റോമി സി.പി.എം ചേലച്ചുവട് ലോക്കൽ കമ്മിറ്റി അംഗമാണ്.

ദീർഘകാലമായി കോൺഗ്രസിെൻറ സജീവ പ്രവർത്തകനാണ് അനിയൻ ജോർജ്. രണ്ടുപേരും ഒരേ പുരയിടത്തിൽ അടുത്തടുത്തായി താമസിക്കുന്നു.

ഇരുവരും വ്യാഴാഴ്​ച പത്രിക നൽകും. ​േകാൺഗ്രസിലെ രാജി ചന്ദ്രനാണ് ഇപ്പോഴത്തെ പഞ്ചായത്ത് അംഗം.

തുടർച്ചയായി യു.ഡി.എഫ് ജയിക്കുന്ന വാർഡാണിത്. ലോവർപെരിയാർ ഡാം ഉൾപ്പെടുന്ന പദ്ധതി പ്രദേശമാണിവിടം. ഇത്തവണ രാഷ്​ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന വാശിയേറിയ മത്സരമായിരിക്കും ഇവിടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath election 2020
News Summary - brothers fight together in election
Next Story