മദ്യപാനികളുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്ക്
text_fieldsചെറുതോണി: മദ്യപാനികളുടെ സംഘം നടത്തിയ ആക്രമണത്തിൽ കഞ്ഞിക്കുഴി എ.എസ്.ഐ എം.ടി. തോമസിന് (48) പരിക്കേറ്റു. തള്ളക്കാനത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ മദ്യപാനികൾ സംഘം ചേർന്ന് ചാരായം വാറ്റുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് കഞ്ഞിക്കുഴി എസ്.ഐ സുബൈർ, എ.എസ്.ഐമാരായ റഷീദ്, തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോബി എന്നിവർ അന്വേഷിച്ചെത്തിയതായിരുന്നു.
പൊലീസിനെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. ഇതിനിടെ പിടിയിലായയാൾ എ.എസ്.ഐയെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. വീട്ടിൽനിന്ന് അരലിറ്റർ വാറ്റുചാരായവും ഒരു ബൈക്കും ഒരു സ്കൂട്ടറും മൊബൈൽ ഫോണും കണ്ടെടുത്തു. കഞ്ഞിക്കുഴി തള്ളക്കാനം കൂവേലിൽ ബെന്നറ്റ് ബേബിയുൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

