അശ്വിന് ജീവിക്കാൻ സുമനസ്സുകൾ കനിയണം
text_fieldsഅശ്വിൻ
ചെറുതോണി: ആറുമാസമായി മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒമ്പത് വയസ്സുകാരൻ ജീവിതത്തിലേക്ക് മടങ്ങിവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. കൊച്ചുകരിമ്പൻ പുത്തൻപുരക്കൽ ശിവൻ- സ്മിത ദമ്പതികളുടെ മകൻ അശ്വിനാണ് കാരുണ്യം തേടുന്നത്.
ഉപ്പുതോട് സെൻറ് ജോസഫ് സ്കൂളിൽ പഠിക്കുന്ന അശ്വിനെ കാല് വേദനയെത്തുടർന്ന് പല ആശുപത്രികളിലും മാറി ചികിത്സിച്ചെങ്കിലും ഭേദമായില്ല. എറണാകുളം അമൃത ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. ഭേദമാകണമെങ്കിൽ ഒരു വർഷത്തെ ചികിത്സയെങ്കിലും വേണമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് ഭാരിച്ച തുകവേണം. രണ്ടാഴ്ച കുടുമ്പോൾ മരുന്നിന് നല്ലൊരു തുക ചെലവാകുന്നുണ്ട്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർക്ക് ഇത്രയും തുക താങ്ങാവുന്നതല്ല. 10 സെൻറ് സ്ഥലം മാത്രമാണ് ആകെ സമ്പാദ്യം. കരിമ്പൻ ഫെഡറൽ ബാങ്കിൽ അശ്വിെൻറ പിതാവ് ശിവെൻറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് (നമ്പർ 133001000 78269). 1 FSC FDRL. 0001330. ഫോൺ: 6282964377.