Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകട ഭീതിയുയർത്തി ആന്‍റോപുരം പാലം

text_fields
bookmark_border
അപകട ഭീതിയുയർത്തി ആന്‍റോപുരം പാലം
cancel
camera_alt

ആ​ന്‍റോ​പു​രം പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി​യ നി​ല​യി​ൽ

Listen to this Article

ചെറുതോണി: മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവത്തുങ്കൽ കവല ഉടക്കുസിറ്റി വഴിയുള്ള ആന്‍റോപുരം പാലം അപകടത്തിൽ.

ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്ത് അസി. എക്സി. എഞ്ചിനീയർ നിരോധിച്ച് ഉത്തരവായി. പാലത്തിന്‍റെ അടിത്തറയിളകി ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.

കുടിയേറ്റ കാലത്ത് കർഷകർ താൽക്കാലികമായി നിർമിച്ച പാലം പിന്നീട് പൊതുമരാമത്ത് വകുപ്പ് പുനർനിർമിക്കുകയായിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള പാലം കുറെക്കാലമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.

കൊച്ചുകരിമ്പനിൽ നിന്ന് ചേലച്ചുവട് ഭാഗത്തേക്കും മുരിക്കാശേരി ഭാഗത്തേക്കും യാത്രക്കാർ ഇതുവഴിയാണ് പോകുന്നത്. പാലത്തിന്‍റെ ഇരുകരകളിലുമായി നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആന്‍റോപുരം പള്ളി, വായനശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പോകാനുള്ള ഏക ആശ്രയം ഈ പാലമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Antropuram bridge in danger
Next Story