Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഎല്ലാ വീട്ടിലും...

എല്ലാ വീട്ടിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും -മന്ത്രി റോഷി അഗസ്റ്റിന്‍

text_fields
bookmark_border
എല്ലാ വീട്ടിലും കുടിവെള്ള ലഭ്യത  ഉറപ്പുവരുത്തും -മന്ത്രി റോഷി അഗസ്റ്റിന്‍
cancel
camera_alt

കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്പി​ളി​ക​ണ്ടം - കു​രി​ശു​കു​ത്തി - ഇ​ഞ്ച​ത്തൊ​ട്ടി റോ​ഡി​ന്റെ ഒ​ന്നാം ഘ​ട്ട പൂ​ര്‍ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

ചെ​റു​തോ​ണി: അ​ടു​ത്ത ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്പി​ളി​ക​ണ്ടം-​കു​രി​ശു​കു​ത്തി-​ഇ​ഞ്ച​ത്തൊ​ട്ടി റോ​ഡി​ന്റെ ഒ​ന്നാം ഘ​ട്ട നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​എ​ല്‍.​എ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​ക​രി​ച്ച​ത്. ര​ണ്ടാം ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 50 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. റോ​ഡ് നി​ര്‍മ്മാ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

കു​രി​ശു​കു​ത്തി അ​ങ്ക​ണ​വാ​ടി ഭാ​ഗ​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​മ്യ റ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി മ​ല്‍ക്ക, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മേ​രി ജോ​ര്‍ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സു​മം​ഗ​ല വി​ജ​യ​ന്‍, കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ കൃ​ഷ്ണ​ന്‍കു​ട്ടി, കേ​ര​ള ഹൗ​സി​ങ്​ ബോ​ര്‍ഡ് മെ​മ്പ​ര്‍ ഷാ​ജി കാ​ഞ്ഞ​മ​ല, മ​റ്റ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterRoshy Augustine
News Summary - Access to drinking water in every house Will ensure - Minister Roshi Augustine
Next Story