Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

കന്നുകാ​ലി​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കന്നുകാ​ലി​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കന്നുകാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ടു​ക്കി: ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ താ​ര​മാ​യ​ത് സേ​വ്യ​ർ കൊ​ച്ചു​വീ​ട്ടി​ലി​ന്റെ എ​ച്ച്.​എ​ഫ് ഇ​ന​ത്തി​ൽ​പെ​ട്ട ക​റ​വ​പ്പ​ശു. ത​ങ്ക​മ​ണി തി​യ​റ്റ​ർ പ​ടി​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ വ​രി​വ​രി​യാ​യി അ​ണി​നി​ര​ന്ന സു​ന്ദ​രി പ​ശു​ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് കാ​ഴ്ച​വി​രു​ന്നാ​യി. പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ആ​രോ​ഗ്യം, പാ​ലു​ൽ​പാ​ദ​നം, ബ്രീ​ഡ് ക്വാ​ളി​റ്റി, ശ​രീ​ര​ഘ​ട​ന, ബാ​ഹ്യ​സൗ​ന്ദ​ര്യം എ​ന്നീ ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

ക​റ​വ​പ്പ​ശു​ക്ക​ൾ, കി​ടാ​രി​ക​ൾ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. വി​വി​ധ ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ക​ര്‍ഷ​ക​ർ ക​ന്നു​കാ​ലി​ക​ളു​മാ​യി പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി. ക​റ​വ​പ്പ​ശു വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ബാ​ബു ക​വ​ള​ങ്ങാ​ട്, മൂ​ന്നാം​സ്ഥാ​നം ബി​നൂ​പ് ത​ങ്ക​മ​ണി എ​ന്നി​വ​രു​ടെ പ​ശു​ക്ക​ളാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഉ​ട​മ​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ത്തു​ക പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​റും ന​ട​ന്നു. സെ​മി​നാ​റി​ൽ ഇ​ടു​ക്കി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഡോ​ള​സ് പി.​ഇ മോ​ഡ​റേ​റ്റ​റാ​യി. ക​ന്നു​കാ​ലി രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡോ. ​ധ​നേ​ഷ് കൃ​ഷ്ണ​ൻ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു.

ഇ​ടു​ക്കി ജി​ ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ശു​ക്ക​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ച​ർ​മ​മു​ഴ രോ​ഗം, പ്ര​സ​വ​ത്തോ​ടും ക​റ​വ​യോ​ടും അ​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന വി​വി​ധ രോ​ഗ​ങ്ങ​ളും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​തി​വി​ധി​ക​ളും സെ​മി​നാ​റി​ൽ ച​ർ​ച്ച​ചെ​യ്തു. തൊ​ടു​പു​ഴ ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ ജാ​സ്മി​ൻ സി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യോ​ത്ത​ര മ​ത്സ​രം ന​ട​ത്തി.

ത​ങ്ക​മ​ണി ആ​പ്കോ​സ് സെ​ക്ര​ട്ട​റി സൈ​മ​ൺ തോ​മ​സ്, ഇ​ടു​ക്കി ഡ​യ​റി ഫാം ​ഇ​ൻ​സ്‌​ട്ര​ക്ട​ർ വി​നീ​ത് സി.​എ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ഷീ​ര​ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattle show
News Summary - cattle show
Next Story