Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാമറകൾ സുസജ്ജം;...

കാമറകൾ സുസജ്ജം; നിയമലംഘകർക്ക്​ പെറ്റി വീട്ടിലെത്തും

text_fields
bookmark_border
കാമറകൾ സുസജ്ജം; നിയമലംഘകർക്ക്​   പെറ്റി വീട്ടിലെത്തും
cancel
camera_alt

പൊ​ലീ​സ് സ്ഥാ​പി​ച്ച എ.​എ​ൻ.​പി.​ആ​ർ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി

വി.​യു. കു​ര്യാ​ക്കോ​സ് മൂ​ന്നാ​റി​ൽ നി​ർ​വഹി​ക്കു​ന്നു

മു​ട്ടം: നി​യ​മലം​ഘ​ക​ർ ഇ​നി ക​രു​തി​യി​രു​​ന്നോ​ളൂ. ജി​ല്ല പൊ​ലീ​സ് സ്ഥാ​പി​ച്ച എ.​എ​ൻ.​പി.​ആ​ർ (ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റെ​ക​ഗ്​​നി​ഷ​ൻ) കാ​മ​റ​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ പെ​റ്റി അ​ടി​ച്ചു തു​ട​ങ്ങും.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ ഹെ​ൽ​മറ്റ് ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര, ട്രി​പ്പി​ൾ അ​ടി​ച്ചു​ള്ള യാ​ത്ര, ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ​യു​ള്ള പി​ൻ​സീ​റ്റ് യാ​ത്ര, ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ലെ രൂ​പ​മാ​റ്റം തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ടി​കൂ​ടു​ക.

ഇ​ത്ത​രം നി​യ​മ ലം​ഘ​നം കാ​മ​റ ഒ​പ്പിയെടു​ക്കു​ന്ന ഉ​ട​ൻ വാ​ഹ​ന ഉ​ട​മ​യു​ടെ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​വും എ​ത്തും.

നി​ല​മ​ലം​ഘ​ന​വും ഇ​തി​ന്‍റെ ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കു​ന്ന ലി​ങ്ക് ആ​ണ് ഉ​ട​മ​യു​ടെ ഫോ​ണി​ലേ​ക്ക് എ​ത്തു​ക. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റും കാ​റി​ലെ സീ​റ്റ് ബെ​ൽ​റ്റും ഉ​ൾ​പ്പ​ടെ ഒ​പ്പി​യെ​ടു​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള കാ​മ​റ​ക​ളാ​ണ് ഇ​വ.

24 മ​ണി​ക്കൂ​റും റെ​ക്കോഡ് ചെ​യ്യു​ന്ന സി.​സി ടി.​വി കാ​മ​റ​ക​ളും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ടം വ​രു​ത്തി നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, പൊ​ലീ​സ്​ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും കാ​മ​റ ഒ​പ്പി​യെ​ടു​ക്കും.

അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പോ​ലും ന​മ്പ​ർ പ്ലേ​റ്റ് ഒ​പ്പി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് എ.​എ​ൻ.​പി.​ആ​ർ.​കാമ​റ​ക​ൾ. കേ​ര​ള പൊ​ലീ​സി​ന്‍റെ റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഏ​ഴ്​ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാല്​ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​തി​ന് പു​റ​മെ മു​ട്ടം, വെ​ങ്ങ​ല്ലൂ​ർ, പെ​രു​വ​ന്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ​താ​യി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 65 ല​ക്ഷം രൂ​പ മു​ട​ക്കി ജി​ല്ല പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. മൂ​ന്നാ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​യ​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യം കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ പ​കു​തി​യോ​ടെ പൈ​നാ​വി​ൽ നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന നി​ല​യ​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cameramuttamidukki
News Summary - Cameras are ready; For law breakers Petty will come home
Next Story