Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബ​സു​ക​ൾ...

ബ​സു​ക​ൾ ഹൈ​റേ​ഞ്ചി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്നി​ല്ല

text_fields
bookmark_border
ബ​സു​ക​ൾ ഹൈ​റേ​ഞ്ചി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്നി​ല്ല
cancel

മൂ​ല​മ​റ്റം: തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ഹൈ​റേ​ഞ്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ മൂ​ല​മ​റ്റം, കു​ള​മാ​വ് ടൗ​ണു​ക​ൾ ഒ​ഴിവാ​ക്കു​ന്ന​താ​യി പ​രാ​തി. പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ബ​സ് ഉ​ട​മ​ക​ൾ​ക്ക് അ​നു​കൂ​ല ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി​യി​ൽ​നി​ന്ന് തൊ​ടു​പു​ഴ​ക്ക് വ​ന്ന ബ​സ് കു​ള​മാ​വ് ബ​സ് സ്റ്റാ​ൻ​ഡ് ഒ​ഴി​വാ​ക്കി യാ​ത്ര തു​ട​ർ​ന്ന​ത് സം​ഘ​ർ​ഷ​ത്തി​നും പ​രാ​തി​ക്കും കാ​ര​ണ​മാ​യി​രു​ന്നു. കു​ള​മാ​വി​ൽ ഇ​റ​ങ്ങേ​ണ്ട സ്റ്റീ​ഫ​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ എ​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മൂ​ല​മ​റ്റ​ത്തെ​ത്തി ബ​സ് ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ൽ കു​ള​മാ​വ് ടൗ​ണി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​യും സ്വ​കാ​ര്യ​ബ​സു​ക​ളും പ​ല​പ്പോ​ഴും ക​യ​റാ​റി​ല്ല. ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് തൊ​ടു​പു​ഴ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് മൂ​ല​മ​റ്റം ഒ​ഴി​വാ​ക്കി നേ​രി​ട്ട് തൊ​ടു​പു​ഴ​ക്ക് സ​ർ​വി​സ് തു​ട​രു​ന്ന​ത്.

കെ.​എ​സ്ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​ർ.​ടി.​ഒ ഓ​ഫി​സി​ലേ​ത​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് തൊ​ടു​പു​ഴ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ മി​ക്ക​വ​യും അ​ശോ​ക ക​വ​ല​യി​ൽ​നി​ന്ന് തി​രി​ഞ്ഞു മൂ​ല​മ​റ്റം എ​ത്താ​തെ തൊ​ടു​പു​ഴ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ക​യാ​ണ്.

മൂ​ല​മ​റ്റ​ത്തി​നു​ള്ള യാ​ത്ര​ക്കാ​രെ അ​ശോ​ക ക​വ​ല​യി​ൽ ഇ​റ​ക്കി​വി​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നെ​തി​രെ പ​രാ​തി പ​റ​ഞ്ഞാ​ലും ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ല​ത​വ​ണ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഈ ​പ്ര​ശ്നം വാ​ർ​ത്ത​യാ​യി വ​ന്നി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സം സ​ർ​വി​സ് കൃ​ത്യ​മാ​യി ന​ട​ത്തും. വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കും. മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ബ​സു​ക​ൾ മൂ​ല​മ​റ്റം വ​ഴി എ​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​റി​യെ​ത്തി​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ല​മ​റ്റം കു​ള​മാ​വ് ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന ബ​സു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moolamattamhigh rangebuses
News Summary - Buses do not operate to High Range.
Next Story