Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസുകളുടെ മത്സരയോട്ടം; മൂന്ന് സ്കൂട്ടറുകൾ ഇടിച്ചിട്ടു, യുവതിക്ക് പരിക്ക്
text_fieldsbookmark_border
മൂലമറ്റം: സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിലുള്ള മത്സരയോട്ടത്തിനിടെ മൂന്ന് സ്കൂട്ടറുകൾ ഇടിച്ചിട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അറക്കുളം സ്വദേശിനി അമൃത രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് ആറോടെ അറക്കുളം ആശുപത്രിപ്പടിക്ക് സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് മൂലമറ്റം റൂട്ടിൽ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ചത്.
Next Story

