ചട്ടം പാലിക്കാതെ കെട്ടിടങ്ങൾ; നടപടിയെടുക്കാൻ അധികൃതർക്ക് മടി
text_fieldsതൊടുപുഴ: നഗരസഭകളിലും പഞ്ചായത്തുകളിലും നടന്ന വിജിലൻസ് പരിശോധനയിൽ കെട്ടിടങ്ങൾക്ക് ചട്ടങ്ങൾ പാലിക്കാതെയും ക്രമവിരുദ്ധമായും ചിലയിടങ്ങളിൽ നമ്പറുകൾ നൽകുന്നതായി വിജിലൻസിെൻറ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കെട്ടിട നിർമാണ പെർമിറ്റുകളെ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനമൊട്ടൊകെ നടന്ന 'ഓപറേഷൻ ട്രൂ ഹൗസിെൻറ' ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. ചിലയിടത്ത് പെർമിറ്റിന് വിരുദ്ധമായി ചില കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതായി കണ്ടെത്തിയതായി വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു.
പഴയകാലത്തുള്ള കെട്ടിടങ്ങളിൽ അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകളും കൂട്ടിച്ചേർക്കലുകളും നടക്കുന്നുണ്ട്. ഈ അനധികൃത നിർമാണങ്ങൾ നടന്നിട്ടും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ഇത് നിയമലംഘകർക്ക് സഹായകമാകുന്നുവെന്നാണ് നിരീക്ഷണം. ഇതുകൂടാതെ നിർമാണം കഴിഞ്ഞ് നമ്പർ കൊടുത്തശേഷം കെട്ടിടങ്ങളിൽ വീണ്ടും അനുമതികൂടാതെ നിർമാണം നടന്നതായും ചിലയിടത്ത് വിജിലൻസിെൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീടുകൾക്ക് നൽകിയ താൽക്കാലിക അനുമതിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ പ്രവർത്തിക്കുന്നതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. റോഡിൽനിന്നുള്ള ദൂരപരിധി പാലിക്കാതെ നടക്കുന്ന നിർമാണങ്ങളുമുണ്ട്. രാത്രി വൈകിയും നീണ്ട പരിശോധനയിൽ ക്രമക്കേട് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടിമാലി മേഖലയിൽ ചില കെട്ടിടങ്ങൾക്ക് ക്രമവിരുദ്ധമായി ആറോളം കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പണി പൂർത്തീകരിക്കാത്തതിനും നൽകിയതായി പരിശോധനയിൽ കണ്ടെത്തിയതായി ഡിവൈ.എസ്.പി പറഞ്ഞു. ഇതുസംബന്ധിച്ച പരിശോധനകൾ തുടരുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

