Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലക്കും...

ജില്ലക്കും കെ.എസ്.ആർ.ടി.സിക്കും ഉണർവായി ബജറ്റ്​ ടൂറിസം

text_fields
bookmark_border
idukki news
cancel
Listen to this Article

മൂ​ല​മ​റ്റം: ജി​ല്ല​യു​ടെ ടൂ​റി​സം മേ​ഖ​ല​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും പു​ത്ത​നു​ണ​ർ​വാ​യി ബ​ജ​റ്റ്​ ടൂ​റി​സം.കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ൽ ഒ​രു​ക്കി​യ ആ​ന​വ​ണ്ടി യാ​ത്ര​യാ​ണ് പ്ര​തി​സ​ന്ധി​യി​ൽ തുണയായ​ത്. ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ചാ​ല​ക്കു​ടി ഡി​പ്പോ​യി​ൽ​നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക്​ നി​ര​വ​ധി ട്രി​പ്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കോ​ട്ട​യം, കോ​ത​മം​ഗ​ലം ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ ഇ​ടു​ക്കി​യി​ലേ​ക്ക് ട്രി​പ്പു​ക​ൾ എ​ത്തു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ട്രി​പ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ ആ​റു​മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന സ​വാ​രി രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ശ​രാ​ശ​രി 950 രൂ​പ​യാ​ണ് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് ചെ​ല​വാ​കു​ന്ന തു​ക. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ പാ​സ് ഉ​ൾ​പ്പ​ടെ ഇ​തി​ൽ പെ​ടും. ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ഴ​ക്കോ​ട്ടും കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ ചാ​ല​ക്കു​ടി-​വാ​ഗ​മ​ൺ ട്രി​പ്പി​ൽ എ​ത്തി​യ​വ​ർ മ​ല​ങ്ക​ര ഡാ​മി​ൽ ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ലും ഇ​ടു​ക്കി​യി​ലേ​ക്ക് ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന്​ ട്രി​പ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തൊ​മ്മ​ൻ​കു​ത്ത്, ആ​ന​ചാ​ടി​കു​ത്ത്, ഉ​പ്പു​കു​ന്ന്, കു​ള​മാ​വ് വ​ഴി ഇ​ടു​ക്കി​ക്ക് ഒ​രു ട്രി​പ്പും വ​ട്ട​വ​ട, മൂ​ന്നാ​ർ, മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള വ​ഴി ടോ​പ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​രു ട്രി​പ്പും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി ടൂ​റി​സം കോ​ഓ​ഡി​നേ​റ്റ​ർ ഡൊ​മി​നി​ക് പെ​രേ​ര പ​റ​ഞ്ഞു.

ഒ​ന്ന​ര ആ​ഴ്ച ഇ​ട​വി​ട്ട് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ് വ​ഴി വാ​ഗ​മ​ൺ ട്രി​പ്പും ഉ​ണ്ട്. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് ടൂ​റി​സം ട്രി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Show Full Article
TAGS:KSRTC Tourism 
News Summary - Budget tourism awakens district and KSRTC
Next Story