തകർന്ന റോഡുകൾ, അറുതിയില്ലാത്ത ദുരിതം; ഉരുളൻകല്ലും ഗർത്തങ്ങളും ദുരിത വഴി താണ്ടി ജനം
text_fieldsപൂച്ചപ്ര കിഴക്കന്‍മല റോഡ്
വെള്ളിയാമറ്റം: പൂച്ചപ്ര കിഴക്കന്മലയിലെ ജനങ്ങളുടെ യാത്രാദുരിതം കാണാൻ അധികൃതര്‍ക്ക് കണ്ണില്ല. നൂറിലേറെ കുടുംബങ്ങളാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പഴയ10ാം വാര്‍ഡിലും പുതിയ വാര്‍ഡ് വിഭജനത്തില്‍ 11ആയ ഇവിടെ താമസിക്കുന്നത്. ഉരുളൻകല്ലുകളും ഗർത്തങ്ങളും നിറഞ്ഞ റോഡിലൂടെ കാൽനട പോലും ദുഷ്കരമാണ്. കിഴക്കന്മലയിൽ താമസിക്കുന്ന കുടുംബങ്ങളിൽ പലരും യാത്രാദുരിതം മൂലം വടക വീടുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്. എങ്കിലും ഇവരുടെ കൃഷിയിടങ്ങള്‍ ഇവിടെയാണ്. കിഴക്കന്‍മല വരെ ഒരുകിലോമീറ്ററും തുടര്‍ന്ന് നാട്ടുകാർ വെട്ടിതെളിച്ച നാല് കിലോമീറ്റര്ദൂരവും നവീകരിക്കണം ഇവരുടെ യാത്രാദുരതം തീരാൻ.
റോഡ് പണിതാൽ വിനോദസഞ്ചാരികൾ എത്തുന്ന കക്കാട്ടുഗുഹ - കരിപ്പലങ്ങാട് - തുമ്പിച്ചിവഴി തൊടുപുഴ - പുളിയന്മല റോഡില്‍ എത്താം. റോഡില്ലാത്തതിനാല്‍ രോഗികളെ ചുമന്ന് വേണം ആശുപത്രിയിൽ എത്തിക്കാൻ. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്തണമെങ്കിൽ കല്ലില്‍നിന്ന് കല്ലിലേക്ക് ചാടിവേണം യാത്രചെയ്യാന്‍. ഇവരുടെയാത്രാദുരിതംപരിഹരിക്കാന് ട്രൈ ബല്ഡിപ്പാര്ട്ട്മെന്റിന്റെ കോര്‍പ്പസ് ഫണ്ട് അനുവദിക്കുകയോ ത്രി തലപഞ്ചയത്തുകള് ഇതിനായി പ്രത്യേകഫണ്ട് അനുവദികക്കുകയോ വേണമെന്നാണ് ആവശ്യം.
ഇലപ്പള്ളി –ചെളിക്കൽ റോഡുപണി ഇഴയുന്നു
മൂലമറ്റം: മൂന്ന് വർഷം മുൻപ് നിർമാണം ആരംഭിച്ച ഇലപ്പള്ളി ചെളിക്കൽ റോഡുപണി ഇഴയുന്നതായി പരാതി. ഇപ്പോൾ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി വാനം മാന്തി കമ്പിയും ഇട്ട് നാട്ടുകാരുടെ നടപ്പ് വഴി അടച്ചിരിക്കുകയാണ്. ആവശ്യത്തിനു ജോലിക്കാരില്ലാത്തതിനാൽ മാസങ്ങളായി പണികൾ മുടങ്ങിക്കിടക്കുകയാണ്. 30 അടി പൊക്കവും 40 മീറ്റർ നീളവുമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമാണം മന്ദഗതിയിലാണ്. ഇതിനിടെ മഴ പെയ്തതോടെ മണ്ണും കല്ലും ഇടിഞ്ഞ് കോൺക്രീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇതുവഴി കാൽനട പോലും ദുരിതത്തിലായിരിക്കുകയാണ്.
ഇലപ്പള്ളി ചെളിക്കൽ റോഡ്
റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി ഏഴ് കോടി രൂപയാണ് റോഡുപണിക്കായി അനുവദിച്ചത്. ഈ തുക അപര്യാപ്തമാണെന്നു കാണിച്ച് കരാർ തുക കൂട്ടി വാങ്ങിയെങ്കിലും റോഡ് നിർമാണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് ടാറിങും കോൺക്രീറ്റും ചെയ്യാൻ മെറ്റൽ വിരിച്ചെങ്കിലും മഴവെള്ളം ഒഴുകി നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയായി. ഇത്രയും വലിയ ജോലി നടത്താൻ 3-4 ജോലിക്കാർ മാത്രമേ ഉള്ളെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ ജോലിക്കാരെ നിയമിച്ച് റോഡ് നിർമാണം ദ്രുതഗതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

