ഇടുക്കിയിൽ ബൂത്തുകൾ സജ്ജം;പോളിങ് സാമഗ്രികൾ വിതരണം ചെയ്തു
text_fieldsഇടുക്കി മണ്ഡലത്തിലെ വിതരണ കേന്ദ്രമായ പൈനാവിലെ എം.ആര്.എസ് സ്കൂളില്‍ ജില്ലാ കലക്ടർ ഡോ. ദിനേശന് ചെറുവാട്ട് സന്ദര്‍ശനം നടത്തിയപ്പോള്‍
തൊടുപുഴ: വ്യാഴാഴ്ച രാവിലെ 5.30ന് മോക്ക് പോൾ നടക്കും. ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ ബുധനാഴ്ച വിതരണം പൂർത്തിയാക്കി. അതത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ രാവിലെ ഏഴരയോടെ ആരംഭിച്ച വിതരണം ഉച്ചക്ക് രണ്ടരയോടെ പൂര്‍ത്തിയായി. പോളിങ് സാമഗ്രികള്‍ കനത്ത പോലീസ് സുരക്ഷയില്‍ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നു. ഇടുക്കി അസംബ്ലി മണ്ഡലത്തിലെ വിതരണ കേന്ദ്രമായ പൈനാവിലെ എം.ആര്.എസ് സ്കൂളില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ ഡോ. ദിനേശന് ചെറുവാട്ട് സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

