Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'കോണ്‍ഗ്രസുകാരെ...

'കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ ബി.ജെ.പിക്ക്​ നാവിൽ വെള്ളമൂറുന്നു'

text_fields
bookmark_border
mm mani
cancel

നെ​ടു​ങ്ക​ണ്ടം: മ​ത്സ്യം കാ​ണു​മ്പോ​ള്‍ പൂ​ച്ച​ക്ക്​ നാ​വി​ൽ വെ​ള്ള​മൂ​റു​ന്ന​തു​പോ​െ​ല​യാ​ണ് കോ​ണ്‍ഗ്ര​സു​കാ​രെ കാ​ണു​മ്പോ​ള്‍ ബി.​ജെ.​പി​ക്കാ​ർ​ക്കെ​ന്ന്് മ​ന്ത്രി എം.​എം. മ​ണി. ഏ​ഴ് കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​റു​ക​ളെ വി​ല​ക്കെ​ടു​ത്ത​വ​രാ​ണ് ബി.​ജെ.​പി. ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന സ​ർ​ക്കാ​റാ​ണ്​ കേ​ര​ള​ത്തി​ലേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ട​ത്ത് എ​ൽ.​ഡി.​എ​ഫ്​ ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ്‍െ​വ​ന്‍ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എം. മ​ണി.

ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പ​ട​ക്കം ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്് ന​ട​ത്ത​ണ​മെ​ന്ന ച​പ്പ​ടാ​ച്ചി പ​റ​യു​ന്ന ധാ​ര്‍ഷ്​​ട്യ​ക്കാ​ര​നാ​ണ്​ ന​രേ​ന്ദ മോ​ദി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​െ​ന്ന​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ​ല​രു​ടെ​യും നെ​റ്റി ചു​ളി​ഞ്ഞു. മ​നം​മ​റി​ച്ചി​ലോ​ടെ​യാ​ണ്​ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട്​ മ​ന​സ്സി​ലാ​യി താ​ൻ പ​ണി അ​റി​യാ​വു​ന്ന ആ​ളാ​ണെ​ന്ന്. ക​ഷ്​​ടി​ച്ച്​ ജ​യി​പ്പി​ച്ചെ​ങ്കി​ലും ന​ഷ്​​ട​മു​ണ്ടാ​യി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ േകാ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​ല്‍ കോ​ണ്‍ഗ്ര​സി​െൻറ പ​ങ്ക് വ​ട്ട​പ്പൂ​ജ്യ​മാ​ണ്.

കോ​ണ്‍ഗ്ര​സു​കാ​ര്‍ ഒ​രി​ക്ക​ലും ഇ​ടു​ക്കി​ക്കാ​രോ​ട്​ നീ​തി​പു​ല​ർ​ത്തി​യി​ട്ടി​ല്ല. പി.​ടി. തോ​മ​സ് ഉ​ള്ള​ത്​ വി​റ്റു​കി​ട്ടി​യ​തും വാ​ങ്ങി പോ​യി. ത​നി​ക്കെ​തി​രെ ശ​ത്രു​ക്ക​ള്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ട​തു​പ്ര​വ​ര്‍ത്ത​ക​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും നാ​ല്​ ‌റൗ​ണ്ടെ​ങ്കി​ലും വോ​ട്ട​ര്‍മാെ​ര കാ​ണ​ണ​മെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​യു. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്​​റ്റ്യ​ൻ എം.​എ​ല്‍.​എ, മു​ൻ എം.​പി ജോ​യ്​​സ്‌ ജോ​ര്‍ജ്, സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ന്‍, ജോ​സ്​ പാ​ല​ത്തി​നാ​ൽ, എം.​കെ. ജോ​സ​ഫ്, ജി​ജി കെ. ​ഫി​ലി​പ്, വി.​എ​ൻ. മോ​ഹ​ന​ന്‍, പി.​എ​ന്‍. വി​ജ​യ​ന്‍, സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍, ഉ​ഷാ​കു​മാ​രി, ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - BJP loses its tongue when it sees Congressmen'
Next Story