ബൈസണ്‍വാലി - ഗ്യാപ് റോഡ്: അപകട മേഖലയിൽ കലക്ടറുടെ പരിശോധന
text_fieldsകലക്ടർ ഷീബ ജോർജ് ബൈസണ്‍വാലി - ഗ്യാപ് റോഡിൽ
പരിശോധന നടത്തുന്നു
ഇടുക്കി: ബൈസണ്‍വാലി -ഗ്യാപ് റോഡിൽ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ കലക്ടർ ഷീബ ജോർജ് പരിശോധന നടത്തി.റോഡ് നിർമാണത്തിലും സുരക്ഷാക്രമീകരണങ്ങളിലും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥിരം അപകട സ്പോട്ടും തുടര്‍ന്നുള്ള ഏഴ് കിലോമീറ്ററും പരിശോധിച്ചു.
ദേവികുളം സബ്കലക്ടർ രാഹുല്‍കൃഷ്ണ ശര്‍മ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ സംഘത്തിലുണ്ടായി.വിനോദസഞ്ചാരികളടക്കം നിരവധി പേര് കടന്നുപോകുന്ന പ്രദേശമാണ് ഗ്യാപ് റോഡ്. അമിതവേഗം നിയന്ത്രിക്കാനുള്ള സൂചന ബോര്‍ഡുകള്‍, റോഡ് സേഫ്റ്റി അതോറിറ്റി നിർദേശിക്കുന്ന മറ്റ് സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയവ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

