ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsടിപ്പറുമായി കൂട്ടിയിടിച്ച്
തകർന്ന ഓട്ടോറിക്ഷ
അടിമാലി: ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി സ്കൂൾ കവലയിലാണ് അപകടം.ഇരുപതേക്കറിലെ ഓട്ടോ ഡ്രൈവറായ പരിയാനിക്കൽ സോജിത്ത്, ഇരുപതേക്കർ സ്വദേശികളായ ദിനേശ്, ഭാര്യ ശ്രീകല, കുറുവമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ആദ്യം എല്ലക്കലിലെ ആശുപത്രിയിൽ പ്രവേശിച്ചശേഷം അടിമാലിക്കും ഗുരുതര പരിക്കേറ്റയാളെ കോട്ടയത്തിനും കൊണ്ടുപോയി.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടം നടന്നത്. സ്കൂൾ റോഡിൽനിന്ന് വന്ന ടിപ്പറും പ്രധാന റോഡിലൂടെ പോയ ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ റോഡിൽ നിന്ന് കുഞ്ചിത്തണ്ണിക്ക് വന്ന ടിപ്പർ ലോറിയും ഇരുപതേക്കറിൽനിന്ന് എല്ലക്കലിന് പോയ ഓട്ടോറിക്ഷയും ആണ് അപകടത്തിൽപെട്ടത്.നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. വെള്ളത്തൂവൽ പൊലീസ് നടപടി സ്വീകരിച്ചു.

