Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ​ര​വ് കു​റ​ഞ്ഞു;...

വ​ര​വ് കു​റ​ഞ്ഞു; നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു

text_fields
bookmark_border
വ​ര​വ് കു​റ​ഞ്ഞു; നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നേ​ന്ത്ര​ക്കാ​യ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ഓ​ണ സീ​സ​ണി​ൽ വി​ല വ​ർ​ധി​ച്ചു. കി​ലോ​ഗ്രാ​മി​ന് 70 മു​ത​ൽ 80 രൂ​പ വ​രെ​യാ​ണ് കൃ​ഷി​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് 45 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല ല​ഭി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഞാ​ലി​പ്പൂ​വ​നും നേ​ന്ത്ര​ക്കാ​യ​ക്കും വ​ലി​യ വി​ല​മാ​റ്റ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

12 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സീ​സ​ണി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കി​ലോ​ഗ്രാ​മി​ന് 70 രൂ​പ ക​ട​ന്ന​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം വ​യ​നാ​ട്ടി​ൽ​നി​ന്നു വേ​ണ്ട​ത്ര നേ​ന്ത്ര​ക്കു​ല​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. ഇ​തോ​ടൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ മേ​ട്ടു​പ്പാ​ള​യം ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ നേ​ന്ത്ര​ക്കാ​യ​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തും വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 44 ശ​ത​മാ​ന​ത്തോ​ളം ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വ്​ വ​ന്ന​താ​യാ​ണ്​ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamvegetablesbanana
News Summary - Arrival decreases; Nendran banana price skyrockets
Next Story