ഡ്രൈഡേയിൽ മദ്യ വിൽപന; ഒരാൾ പിടിയിൽ
text_fieldsകണ്ണൻ
കുമളി: ചായക്കടയുടെ മറവിൽ സമാന്തര ബാർ നടത്തിവന്നയാളെ എക്സൈസ് പിടികൂടി. പീരുമേട് പെരിയാർ സ്വദേശി കണ്ണ(71)നെയാണ് വണ്ടിപെരിയാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.എസ്. ശ്യാമിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വണ്ടിപെരിയാർ ചുരക്കുളം സി.എച്ച്.സിക്കു സമീപം ചായക്കടയുടെ മറവിൽ സമാന്തര ബാർ നടത്തിയിരുന്ന ഇയാളിൽ നിന്ന് 13.850 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടിയിട്ടുണ്ട്. 600 രൂപയും പിടിച്ചെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ എസ്.അസീം, ഗോകുൽ കൃഷ്ണൻ,കെ.എസ് അർഷാന, ഗ്രേഡ് പ്രിവൻറീവ് ഓഫീസർ അരുൺ ബി. കൃഷ്ണൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഡി.സതീഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

