Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.ജെ. ജോസഫിനുവേണ്ടി...

പി.ജെ. ജോസഫിനുവേണ്ടി പ്രചാരണവേദികളിൽ മകൻ അപു

text_fields
bookmark_border
പി.ജെ. ജോസഫിനുവേണ്ടി പ്രചാരണവേദികളിൽ മകൻ അപു
cancel

തൊ​ടു​പു​ഴ: കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ശേ​ഷം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​ജെ. ജോ​സ​ഫി​െൻറ അ​സാ​ന്നി​ധ്യം പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ണി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കാ​തി​രി​ക്കാ​ൻ പ്ര​ചാ​ര​ണ ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​ മ​ക​ൻ അ​പു. ജോ​സ​ഫി​െൻറ പ്ര​സം​ഗ​ശൈ​ലി​യും പാ​ട്ടും ക​ട​മെ​ടു​ത്താ​ണ്​ അ​പു ക​ളം​പി​ടി​ക്കു​ന്ന​ത്​. കോ​വി​ഡ്​ ചി​കി​ത്സ ക​ഴി​ഞ്ഞ്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ജോ​സ​ഫ് മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ര​ണ്ടു​ദി​വ​സം തു​ട​ർ​നി​രീ​ക്ഷ​ണ​ം വേ​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ​​ക്കൊ​പ്പം വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ അ​പു​വും ഇ​റ​ങ്ങി​യ​ത്. യു.​ഡി.​എ​ഫ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ല​ട​ക്കം പ്രാ​സം​ഗി​ക​നാ​യും അ​പു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

താ​ൽ​ക്കാ​ലി​ക​മാ​െ​യ​ങ്കി​ലും പി​താ​വി​െൻറ അ​സാ​ന്നി​ധ്യം അ​റി​യി​യാ​തി​രി​ക്കാ​നാ​ണ്​ പ്ര​ചാ​ര​ണ രം​ഗ​ത്ത്​ സ​ജീ​വ​മാ​യി ഇ​റ​ങ്ങി​യ​തെ​ന്ന്​ അ​പു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം,​ എ​റ​ണാ​കു​ളം,​ ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും പ​െ​ങ്ക​ടു​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​െൻറ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​പു, പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള ഗാ​ന്ധി​ജി സ്​​റ്റ​ഡി സെൻറ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്‌.

പ​ങ്കെ​ടു​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലെ​ല്ലാം പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. കൂ​ടാ​തെ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ​യും പൗ​ര​പ്ര​മു​ഖ​രെ​യും സ​ന്ദ​ർ​ശി​ച്ച​താ​യി അ​പു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​ഐ. ആ​ൻ​റ​ണി പ്ര​ചാ​ര​ണം ഒ​രു റൗ​ണ്ട്​ പി​ന്നി​ട്ടു. പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ കെ.​ഐ. ആ​ൻ​റ​ണി​യും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു​ക​ഴി​ഞ്ഞു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Apu in campaigns for Joseph
Next Story