ആംബുലൻസ് പീഡനം: ദലിത് സംഘടനകൾ പ്രതിഷേധിച്ചു
text_fieldsആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയോട്
നീതിപുലർത്തണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
െതാടുപുഴ: ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയോട് സർക്കാറിെൻറ അവഗണനയും വംശീയ വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ ദലിത് സംഘടനകളുടെ പ്രതിഷേധം. കെ.ഡി.പി തൊടുപുഴ സെൻറർ കമ്മിറ്റി പ്രസിഡൻറ് കെ.ആർ. ഷിജു അധ്യക്ഷതവഹിച്ചു.
കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസ് ചാർജ് ചെയ്യണമെന്നും പെൺകുട്ടിക്ക് സർക്കാർ ജോലി നൽകി പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ഡി.പി സ്റ്റേറ്റ് സെക്രട്ടറി സജി നെല്ലാനിക്കാട്ട് വിഷയം അവതരിപ്പിച്ചു. സി.സി. കൃഷ്ണൻ, സി.ജെ. ജോർജ്, പൗലോസ് ജോർജ്, സന്തോഷ് കരിങ്കുന്നം, പി.എം. ജോയി, ജോർജ് കൊച്ചുപുര, രാജൻ ഇളംദേശം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

