അപകട മുനമ്പിൽ സുരക്ഷയൊരുക്കി എ.കെ.ജി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
text_fieldsഎ.കെ.ജി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ പുഴയോരത്ത് ഒരുക്കിയ സുരക്ഷ ഉപകരണങ്ങൾ
മൂലമറ്റം: ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി അപകടങ്ങൾ സംഭവിച്ച ത്രിവേണി സംഗമത്തിൽ സുരക്ഷ ഒരുക്കി എ.കെ.ജി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ത്രിവേണി സംഗമത്തിൽ എത്തുന്നവർ അപകടത്തിൽപെടുന്നത് പതിവായതോടെയാണ് ക്ലബ് പ്രവർത്തകർ ഇവിടെ സുരക്ഷ സംവിധാനം ഒരുക്കിയത്.
അപകടം തുടർ സംഭവമായിട്ടും അധികൃതർ സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് ക്ലബ് പ്രവർത്തകർ രംഗത്തുവന്നത്. രണ്ടുമാസത്തിനുള്ളിൽ രണ്ടുപേർ ഇവിടെ അപകടത്തിൽപെട്ട് മരിച്ചു. കൂടാതെ ഒട്ടേറെ ആളുകൾ അപകടത്തിൽപെടുകയും ചെയ്തിട്ടുണ്ട്.
അപകടം സംഭവിച്ചാൽ ആദ്യം രക്ഷകരമായി എത്തുന്നത് എ.കെ.ജിയിലെ യുവാക്കളാണ്. സമഗ്രികൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകുന്നതിനും ജീവൻ നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത് ഒഴിവാക്കാനാണ് ലൈഫ് ബോയി, വടം അടക്കമുള്ള ഉപകരണങ്ങൾ ഇരുമ്പുകൂട്ടിൽ വെച്ചിരിക്കുന്നത്. കൂട് അടക്കാത്തതിനാൽ ഏതുസമയത്തും ആർക്കും ഇവ എടുത്ത് ഉപയോഗിക്കാൻ സാധിക്കും.
ഇതോടൊപ്പം സുരക്ഷ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഒട്ടേറെ ആളുകൾ ലഹരി ഉപയോഗിക്കാൻ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ഇവർക്കുള്ള താക്കീതും സുരക്ഷ ബോർഡിലുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ നാട്ടുകാരുടെ വക പിടയും പിഴയും ലഭിക്കുമെന്നാണ് താക്കീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

