Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​നി ഗ​സ്​​നി​ക്ക്​...

ഇ​നി ഗ​സ്​​നി​ക്ക്​ പാ​ടാം; നൊ​മ്പ​ര​ങ്ങ​ൾ​ക്ക് കെ.​എ​സ്.​യു​വി​െൻറ കൈ​ത്താ​ങ്ങ്

text_fields
bookmark_border
Aid by KSU to Street singer Muhammed Gasni
cancel
camera_alt

​െതാ​ടു​പു​ഴ​യി​ലെ തെ​രു​വു​ഗാ​യ​ക​ൻ മു​ഹ​മ്മ​ദ്​ ഗ​സ്​​നി​ക്ക്​ മോ​ഷ​ണം​പോ​യ​തി​ന്​

പ​ക​രം മൈ​ക്കും സ്​​പീ​ക്ക​റും പി.​ജെ. ജോ​സ​ഫ്​ എം.​എ​ൽ.​എ കൈ​മാ​റു​ന്നു

തൊ​ടു​പു​ഴ: തെ​രു​വി​െൻറ ഗാ​യ​ക​ൻ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് കെ.​എ​സ്.​യു​വി​െൻറ കൈ​ത്താ​ങ്ങ്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഗ​സ്നി കു​റെ നാ​ളു​ക​ളാ​യി തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. സി​വി​ൽ സ്​​റ്റേ​ഷ​ൻ ബ​സ്​​സ്​​റ്റോ​പ്പി​ൽ ഇ​രി​ക്കെ ഉ​റ​ങ്ങി​പ്പോ​യ ഗ​സ്​​നി​യു​ടെ മൈ​ക്കും സ്​​പീ​ക്ക​റും ആ​രോ മോ​ഷ്​​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഉ​പ​ജീ​വ​നം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലും വ​ക​യി​ല്ലാ​തെ ക​ഷ്​​ട​ത്തി​ലാ​യ മു​ഹ​മ്മ​ദ് ഗ​സ്നി കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​ട​ക്കം തൊ​ടു​പു​ഴ​യി​ലെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പി​രി​വെ​ടു​ത്ത് ചെ​റി​യൊ​രു സ്പീ​ക്ക​ർ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടി​ല്ല. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ.​പൗ​ലോ​സി​ന് മു​ന്നി​ലും കെ.​പി.​സി.​സി മൈ​നോ​റി​ട്ടി ഡി​പ്പാ​ർ​ട്ട്​​മെൻറ്​ സം​സ്​​ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ്​ കോ​ക്കാ​ടി​ന്​ മു​ന്നി​ലും മു​ഹ​മ്മ​ദ് ഗ​സ്നി സ​ങ്ക​ട​ക്കെ​ട്ട​ഴി​ച്ചു. തു​ട​ർ​ന്നാ​ണ്​ കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ടോ​ണി തോ​മ​സ് മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് സ്പീ​ക്ക​റും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​ന​ൽ​കി​യ​ത്.

പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ​യും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ.​പൗ​ലോ​സും ചേ​ർ​ന്ന് സ്‌​പീ​ക്ക​റും മ​റ്റും കൈ​മാ​റി. ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​നോ​ജ് ​കോ​ക്കാ​ട്, ജി​യോ മാ​ത്യു, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ബി​ലാ​ൽ സ​മ​ദ്, സി.​എ​സ് വി​ഷ്ണു ദേ​വ്, എ.​കെ. സു​ഭാ​ഷ്കു​മാ​ർ, ജോ​മി മാ​നു​വ​ൽ, മ​ധു, മു​നീ​ർ ഇ​മ്പ​ൾ​സ്, അ​ന​സ് ജി​മ്മി, ഷാ​ഹു​ൽ, ബ്ലെ​സ​ൺ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksu
Next Story