Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightയുവാവി​െൻറ മരണം...

യുവാവി​െൻറ മരണം കൊലപാതകം; സുഹൃത്ത്​ അറസ്​റ്റിൽ

text_fields
bookmark_border
യുവാവി​െൻറ മരണം കൊലപാതകം; സുഹൃത്ത്​ അറസ്​റ്റിൽ
cancel

അടിമാലി: ശാന്തൻപാറ പൂപ്പാറ ചൂണ്ടലിൽ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന്​ തെളിഞ്ഞു. കുമളി എട്ടാംമൈൽ സ്വദേശി മണിവരദരാജനെ (40) ഒപ്പം താമസിച്ചിരുന്ന സുഹൃത്ത്​ അണക്കര എട്ടാംമൈൽ സ്വദേശി പ്രകാശ് (42) വിറക്​ കമ്പുകൊണ്ട്​ അടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ കണ്ടെത്തിയത്​. സംഭവശേഷം മുങ്ങിയ പ്രകാശിനെ തമിഴ്നാട് ഗൂഡല്ലൂരിൽനിന്ന്​ ശാന്തൻപാറ പൊലീസ് അറസ്​റ്റ്​ ചെയ്​തു.

ചൊവ്വാഴ്ച രാവിലെയാണ് മണിയെ മരിച്ച നിലയിൽ കണ്ടത്​. ദേഹ​െത്ത​ മുറിവുകളും സാഹചര്യത്തെളിവുകളും​ സുഹൃത്ത്​ പ്രകാശിനെ കാണാതായതും സംഭവം കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചിരുന്നു. ചൂണ്ടലിലെ സ്വകാര്യ എസ്​റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന്​ മാസമായി ഇവിടെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതം​െവച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വിറക് കമ്പുകൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​.

പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. ഫോൺ ഉപയോഗിക്കാത്ത ഇയാൾ പോകാനിടയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെ കുറിച്ച് പൊലീസ് ആദ്യംതന്നെ വിവരം ശേഖരിച്ചു. ഈ സ്ഥലങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്ന്​ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young man's death murder; Friend arrested
Next Story