Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഡി.ജെ...

ഡി.ജെ പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയ യുവാവിന്​ മർദനം

text_fields
bookmark_border
ഡി.ജെ പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയ യുവാവിന്​ മർദനം
cancel

അ​ടി​മാ​ലി: അ​ടി​മാ​ലി കാം​കോ ജ​ങ്​​ഷ​നി​ലെ ഡി.​ജെ പാ​ര്‍ട്ടി​ക്കെ​തി​രെ പ​രാ​തി​ന​ല്‍കി​യ യു​വാ​വി​ന് ക്രൂ​ര​മ​ര്‍ദ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡി.​ജെ. പാ​ർ​ട്ടി ന​ട​ത്തി​പ്പു​കാ​ര​നാ​യ പി​താ​വി​നെ​യും മ​ക​നെ​യും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​മാ​ലി കു​ന്ന​പ്പി​ള്ളി​ല്‍ ഏ​ലി​യാ​സി​നാ​ണ്​​ (42) സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഏ​ലി​യാ​സി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ണ്‍ഗ്ര​സ് ഐ ​അ​ടി​മാ​ലി ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ് ഏ​ലി​യാ​സ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30നാ​ണ് സം​ഭ​വം. രാ​ത്രി​യി​ല്‍ കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് ഡി.​ജെ പാ​ര്‍ട്ടി ന​ട​ത്തു​ന്ന​തി​നെ​തി​രെ ഏ​ലി​യാ​സ് ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കാ​രി​ക​ള്‍ക്ക് പ​രാ​തി ന​ല്‍കി​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ഇ​ട​പെ​ട്ട് ഡി.​ജെ പാ​ര്‍ട്ടി നി​ര്‍ത്തി​വെ​പ്പി​ച്ചു. ഇ​തി​നി​ടെ പ​രാ​തി​ക്കാ​ര​െൻറ വി​വ​രം പൊ​ലീ​സ് ചോ​ര്‍ത്തി​ന​ല്‍കി.

ഇ​തോ​ടെ ന​ട​ത്തി​പ്പു​കാ​ര്‍ ഏ​ലി​യാ​സി​നെ വി​ളി​ച്ചു​വ​രു​ത്തി വ​ള​ഞ്ഞി​ട്ട് ആ ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യു​ടെ വി​വ​രം ചോ​ര്‍ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് അ​ടി​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ജോ​ര്‍ജ് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimalidj partyMan Beaten
News Summary - Young man beaten up for filing complaint against DJ party
Next Story