Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം; യുവാവ് അറസ്റ്റിൽ
cancel
camera_alt

യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തിയ സമരം

അടിമാലി: ജയിലില്‍ പോകാന്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയുടെ പരാക്രമം. ഒ.പി ബ്ലോക്കിലെ ജനലിന്‍റെ ഗ്ലാസ് തകര്‍ത്തു. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാൻ ചൊവ്വാഴ്ച ആശുപത്രിയിൽ പരാക്രമം കാട്ടിയത്.

സംഭവത്തിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റാണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച് അക്രമാസക്തനായി. പിന്നാലെ പൊലീസ് എത്തി കൊണ്ടുപോയി.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പാരാക്രമം നടത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് നേരെയും രോഗികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. ഒ.പിയിലെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. .സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യുട്ടി ബഹിഷ്‌കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested after violence in hospital
Next Story